ബംഗളൂരു: ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി.
എഞ്ചിനീയറിങ് വിദ്യാര്‍ഥി ശരത്(19) ആണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 12നാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയത്.
ബംഗളൂരുവിലെ ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനാണ് ശരത്.
പിന്നീട് 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വീഡിയോയും ലഭിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു . ഇതില്‍ ഒരാള്‍ കുടുംബവുമായി ബന്ധമുള്ളയാളെന്നാണ് ലഭിക്കുന്ന വിവരം.