പത്തനംതിട്ട: വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം മാറിയെത്തിച്ചു. യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് സ്ത്രീയുടെ മൃതദേഹമാണ്. കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹമാണ് മാറിയത്. റഫീഖിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതശരീരമായിരുന്നു.
ഇന്നലെ രാത്രിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു വന്നത്. സൗദിയില്‍ ജോലിചെയ്തിരുന്ന യുവാവാണ് മരിച്ചത്.