പള്ളി സെമിത്തേരിയില്‍ നിന്ന് മോഷണംപോയ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍ നിന്ന് കാണാതായ 88 കാരിയുടെ മൃതദേഹം കണ്ടെത്തി.

സമീപത്തെ ഒരു പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. 54 ദിവസം മുമ്പ് അടക്കം ചെയ്യപ്പെട്ട തലവൂര്‍ നടുത്തേരി സ്വദേശി കുഞ്ഞേലി കുഞ്ഞപ്പിയുടെ മൃതദേഹമാണ് മോഷണം പോയിരുന്നത്.

ഇന്ന് പുലര്‍ച്ചെ പള്ളിയിലെത്തിയ വിശ്വാസികളാണ് കല്ലറ പൊളിച്ചിട്ട നിലയില്‍ കണ്ടത്.
നേരത്തെ കല്ലറയിലെ ശവപ്പെട്ടിയില്‍ നിന്ന് മൃതദേഹം എടുത്തശേഷം ശവപ്പെട്ടി ഉപേക്ഷിക്കുകയായിരുന്നു.

Top