ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉടമകള്‍ പാന്‍ നല്‍കുന്നതിനുള്ള സമയപരിധി ജൂണ്‍ 30വരെ നീട്ടി.
നോട്ട് അസാധുവാക്കലിനുശേഷം പുറപ്പെടവിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം പെര്മനെന്റ് അക്കൗണ്ട് നമ്പറോ അല്ലെങ്കില്‍ ഫോം നമ്പര്‍ 60യോ ഫെബ്രുവരി 28നുമുമ്പ് ബാങ്കുകളില്‍ നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു.
ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് പാന്‍ നിര്‍ബന്ധമല്ലെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്.