എയർ ഇന്ത്യ ഏറ്റെടുക്കുന്നതിനുള്ള താത്പര്യ പത്രിക സമർപ്പണ സമയം അവസാനിച്ചു

ൽഹി: എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിനായി താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് വൈകീട്ടോടെ അവസാനിച്ചു. ടാറ്റ ഗ്രൂപ്പ് അടക്കമുള്ള പല കമ്പനികളും താത്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതോടെ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണ നീക്കങ്ങൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. വിമാനക്കമ്പനിയുടെ സ്ഥാപകരായ ടാറ്റ ഗ്രൂപ്പ് തന്നെയാണ് താത്പര്യപത്രം സമർപ്പിച്ചവരിൽ പ്രമുഖർ. എത്ര കമ്പനികൾ താത്പര്യപത്രം സമർപ്പിച്ചുവെന്നോ അവർ ആരൊക്കെയാണെന്നോ ഡിപ്പാർട്ടുമെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വെളിപ്പെടുത്തിയിട്ടില്ല.

അവസാന ദിവസമാണ് ടാറ്റ താത്പര്യപത്രം സമർപ്പിച്ചതെന്നാണ് വിവരം. എയർ ഇന്ത്യ ജീവനക്കാരുടെ സംഘം, ഇന്ത്യൻ വംശജന്റെ നിയന്ത്രണത്തിലുള്ള ന്യൂയോർക്ക് ആസ്ഥാനമായ സ്ഥാപനം തുടങ്ങിയവയാണ് താത്പര്യപത്രം സമർപ്പിച്ചിട്ടുള്ള മറ്റുസ്ഥാപനങ്ങളെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. 2021 ജനുവരി അഞ്ചിന് യോഗ്യരായവരെ പ്രഖ്യാപിക്കും.

Top