ബോക്‌സ് ഓഫീസിലെ റെക്കോര്‍ഡുകള്‍ പൊളിച്ചടുക്കുകയാണ് ഡെഡ്പൂള്‍ 2. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ഓപ്പണിങ് കളക്ഷന്‍ 132.4 മില്യണ്‍ ഡോളര്‍ ആയിരുന്നുവെങ്കില്‍ രണ്ടാം പതിപ്പ് അതിനേക്കാള്‍ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
11.25 കോടിയാണ് ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വാരിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശിന്റെ കണക്ക്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് ഇതോടെ ഡെഡ്പൂള്‍ 2. ബോളിവുഡ് യൂത്ത് ഐക്കണ്‍ രണ്‍വീര്‍ സിംഗാണ് ഹിന്ദിയില്‍ ഡെഡ്പൂളിന് ശബ്ദം നല്‍കുന്നത്.
റിലീസിന് രണ്ടാഴ്ചയ്ക്ക് ശേഷം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടി നേടിയ ചിത്രം ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയത് അവഞ്ചേഴ്‌സ് ആണ്. 31.30 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍.