മുസ്തഫയ്ക്കെതിരെ കേസില്ല, തനിക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം ;ഡീന്‍ കുര്യാക്കോസ്

കൊച്ചി : വിപിപി മുസ്തഫയ്ക്കെതിരെ പൊലീസ് കേസ് എടുത്തില്ലന്നും പെരിയ ഇരട്ടകൊലപാതകത്തില്‍ നടക്കുന്ന സമാധാനപരമായ സമരത്തെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് നടക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

സിപിഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് തനിക്കെതിരെ പൊലീസ് കേസ് എടുത്തത്. ഇതിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്നും ഡീന്‍ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഡീന്‍ പറഞ്ഞു.

അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നായിരുന്നു കൊലവിളിപ്രസംഗത്തില്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുസ്തഫയുടെ വാക്കുകള്‍. ഇരട്ടക്കൊലപാതക കേസിലെ പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം മുസ്തഫ നടത്തിയത്.

Top