Dean Kuriakose-TN Prathapan

കൊച്ചി: മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ശേഷം കയ്പമംഗലം സീറ്റ് ചോദിച്ചു വാങ്ങിയതോടെ ടി.എന്‍.പ്രതാപന്‍ എം.എല്‍.എയുടെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

ചെറുപ്പക്കാര്‍ക്ക് വേണ്ടി വഴിമാറുന്നുവെന്ന് സ്വയം പ്രഖ്യാപിച്ച ശേഷം, എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ അവസരം നഷ്ടപ്പെടുത്തിയാണ് പ്രതാപന്‍ സീറ്റ് സ്വന്തമാക്കിയതെന്നും ഡീന്‍ പറഞ്ഞു.

നേതൃത്വം നിര്‍ബന്ധിച്ചതു കൊണ്ടാണ് സ്ഥാനാര്‍ത്ഥി ആയതെന്നാണ് പ്രതാപന്‍ പറയുന്നത്. ഇത്രയും ദുര്‍ബലമാണോ പ്രതാപന്റെ ആദര്‍ശം. സ്വന്തം നിലപാടില്‍ ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ 28 വയസ് മാത്രമുള്ള യുവാവിന് വേണ്ടി പ്രതാപന്‍ മാറിക്കൊടുക്കണമായിരുന്നു. ചെറുപ്പക്കാര്‍ക്ക് വേണ്ടി വഴിമാറുമെന്ന് അവകാശപ്പെട്ട പ്രതാപന്‍ ഒരു ചെറുപ്പക്കാരന്റെ അവസരം തട്ടിയെടുത്തതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും ഡീന്‍ വ്യക്തമാക്കി.

Top