വിജയ് ദേവരകൊണ്ട സഖാവിന്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രം ഡിയര്‍ കോംറേഡിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രഷ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ കോംറേഡ്. ഗീതാഗോവിന്ദം ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും. ഭരത് കമ്മയാണ് ഡിയര്‍ കോംറേഡ് സംവിധാനം ചെയ്യുന്നത്. ജസ്റ്റിസ് പ്രഭാകരനാണ് സംഗീതം.
വിദ്യാര്‍ഥി നേതാവായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിലെത്തുന്നത്. റഷ്മിക ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് എത്തുന്നത്. വിജയ് ദേവരകൊണ്ടയുടെ ടാക്സിവാല, നോട്ട എന്നീ ചിത്രങ്ങളാണ് റിലീസിനിരിക്കുന്നത്.