കൊല്ലത്ത് പ്രസവത്തെ തുടര്‍ന്നു യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

death-hand

കൊല്ലം: കൊല്ലത്ത് പ്രസവത്തെ തുടര്‍ന്നു യുവതി മരിച്ചു. കുഞ്ഞിന്റെ നില ഗുരുതരം. ശാസ്താംകോട്ട പള്ളിശ്ശേരി പുതുവീട്ടില്‍ ഷമീറിന്റെ ഭാര്യ മുബീനയാണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ഓച്ചിറ ചങ്ങന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിവളപ്പില്‍ സംഘര്‍ഷമുണ്ടായി.

Top