ജപ്പാനില്‍ കടുത്ത ചൂട്, മരണസംഖ്യ 65 ;പ്രകൃതിദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ജപ്പാന്‍: ജപ്പാനില്‍ കഠിനമായ അത്യുഷ്ണത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. ശാരീരിക അസ്വാസ്ഥ്യത്തില്‍ ബുദ്ധിമുട്ടിയ നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 5 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണ് ഇപ്പോള്‍ ജപ്പാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത്യുഷ്ണത്തെ പ്രകൃതി ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഒരാഴ്ച കൊണ്ടാണ് 65 പേര്‍ മരണമടയുകയും, 22647 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതെന്നും ദുരന്ത നിവാരണ സേനയുടെ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. 2008 ജൂലൈയിലും കനത്ത ചൂടില്‍ നിരവധിയാളുകള്‍ മരിച്ചിരുന്നു. ഏറ്റവും മോശപ്പെട്ട കാലാവസ്ഥ വേനല്‍കാലമെന്നും ഏജന്‍സി വക്താവ് വ്യക്തമാക്കി.

HAPAN--HEAT-WAVE

2018 ജൂലൈ ആരംഭിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ 80 പേരാണ് മരണമടഞ്ഞത്. 35000 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദുരന്ത നിവാരണസേന വ്യക്തമാക്കി. ചൊവ്വാഴ്ച ഐച്ചി പ്രവിശ്യയില്‍ ആറുവയസുകാരന്‍ സ്‌കൂളില്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൂടിന്റെ ആഘാതം തടയാന്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കാന്‍ സ്‌കൂളുകള്‍ക്ക് ജപ്പാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ചൂട് ഇനിയും തുടരുകയാണെങ്കില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ഗവണ്‍മെന്റ് വക്താവ് യോഷിഹിദെസുഗ വ്യക്തമാക്കി. അടുത്ത വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വിദ്യാലയങ്ങളിലും എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ജപ്പാനിലെ ചില സ്‌കൂളുകളില്‍ മാത്രമാണ്‌ എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സ്‌കൂളിലെ അവധി ദിനങ്ങള്‍ ക്രമീകരിക്കാന്‍ ഗവണ്‍മെന്റ് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൂട് ഇനിയും തുടരുകയാണെങ്കില്‍ 40.7 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. ചരിത്രത്തിലാദ്യമായാണ് താപനില യാതൊരു വ്യതിയാനവുമില്ലാതെ തുടരുന്നത്. ചൂട് കാലത്തെ ക്ഷീണം തടയാന്‍ ആവശ്യമായ വെള്ളം കുടിക്കാന്‍ ജനങ്ങളോട് കാലാവസ്ഥ വ്യതിയാന കേന്ദ്രവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top