കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയര്‍ ഡോക്ടര്‍ നജ്മ പൊലീസില്‍ പരാതി നല്‍കി. വെളിപ്പെടുത്തല്‍ നടത്തിയ തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതിയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ദേശാഭിമാനി പത്രം ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെയാണ് പരാതി.
അതേസമയം, സി.കെ ഹാരിസ് എന്ന രോഗി മരിച്ച പരാതിയില്‍ പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴി എടുക്കും. കൊവിഡ് ഐസിയുവിലെ അനാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മേലധികാരികളെ അറിയിച്ചിരുന്നെന്ന് ഡോ. നജ്മ പറഞ്ഞു. ഐസിയുവില്‍ താന്‍ ജോലി ചെയ്തിട്ടില്ലെന്ന മെഡിക്കല്‍ കോളേജിന്റെ ആരോപണവും ഇവര്‍ തള്ളി. അതേസമയം, നജ്മയുടെ ആരോപണത്തെ കുറിച്ചും നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതിനെ കുറിച്ചും അന്വേഷണം നടത്താന്‍ ആര്‍എംഇ ഉത്തരവിട്ടു.