കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
അസ്വാഭാവിക മരണത്തിനാണ് കേസെങ്കിലും എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ സഹോദരനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അതിനുത്തരവിടുകയും ചെയ്തു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേസ് ഡയറി അടക്കമുള്ളവ സിബിഐ ചാലക്കുടി പൊലീസില്‍നിന്ന് ഏറ്റുവാങ്ങിയിരുന്നു.