കൊച്ചി: ചികിത്സാ പിഴവുമൂലം എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥികള്‍ സമരത്തില്‍.സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
കളമശേരി മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഷംന ജൂലൈ 18നാണ് പനിയ്ക്കുള്ള കുത്തിവയ്പിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഷംനയുടെ മരണത്തിനുത്തരവാദി കളമശേരി മെഡിക്കല്‍ കോളജാണെന്നായിരുന്നു എറണാകുളം ഡിഎംഒയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഷംനയുടെ പിതാവ് പരാതിയുമായി മനുഷ്യവകാശ കമ്മിഷനെ സമീപിച്ചു. ചികിത്സാപിഴവിനെ തുടര്‍ന്നാണു മരണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അണുബാധയെ പ്രതിരോധിക്കാനുള്ള വീര്യം കൂടിയ സെഫ്ട്രയാക്‌സോം എന്ന പെന്‍സിലിന്‍ ഇനത്തില്‍പെട്ട കുത്തിവയ്പാണ് ഷംനയ്ക്കു നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.