വയനാട്: വയനാട്ടില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. തിരുനെല്ലി തോല്‍പ്പെട്ടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടതാണ് ദുരൂഹയ്ക്ക് കാരണമായിരിക്കുന്നത്.
പ്രസവത്തിനിടെയായിരുന്നു കുഞ്ഞിന്റെ മരണമെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. രക്തസ്രാവം നിലയ്ക്കാതെ വന്നതിനെ തുടര്‍ന്ന് ഇവര്‍ മാനന്തവാടി ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ വിവരം അറിയുന്നത്.
അസ്വാഭാവിക മരണത്തിന് തിരുനെല്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റ മൃതദേഹം പുറത്തെടുത്തു ഇന്‍ക്വസ്റ്റ് നടത്തി. ഉടനെ പോസ്റ്റ്മോര്‍ട്ടം ചെയ്യും.