കൊല്ലം: കരുനാഗപ്പള്ളി തൊടിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേലിന്റെ മരണത്തെ തുടര്‍ന്നാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ആയിരിക്കും ഹര്‍ത്താല്‍.
കുഴഞ്ഞുവീണ സലീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വിവാഹ മോചനവുമായി ബന്ധപെട്ടുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മര്‍ദ്ദനമേറ്റ് ആണ് സലിം മണ്ണേല്‍ മരിച്ചതെന്നാണ് പരാതി. കരുനാഗപ്പള്ളി പാലോലിക്കുളങ്ങരയില്‍ ഇന്നലെ വൈകിട്ട് ആണ് സംഭവം. പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം. മധ്യസ്ഥ ചര്‍ച്ചയില്‍ പരിഹരിക്കാന്‍ ഇരു കൂട്ടരുടെയും ബന്ധുക്കള്‍ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസില്‍ ഇന്നലെ വൈകിട്ടോടെ ഒത്തുകൂടി. തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.ഇതിനിടെ സലീമിനും മര്‍ദ്ദനമേറ്റു.