പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡീന്‍, അസി. വാഡന്‍ എന്നിവരുടെ വീഴ്ച നാലംഗ സംഘം അന്വേഷിക്കും. വിസിയാണ്നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. എം കെ നാരായണന്‍, ഡോ.കാന്തനാഥന്‍ എന്നിവരുടെ വീഴ്ചയാണ് നാലംഗ സംഘം പരിശോധിക്കുക.ഇരുവരേയും ഇന്ന് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് കോളേജ് ഡീന്‍ എം. കെ. നാരായണന്‍, അസി. വാര്‍ഡന്‍ ഡോ. കാന്തനാഥന്‍ എന്നിവ സസ്‌പെന്റ് ചെയ്തത്. വൈസ് ചാന്‍സലറുടെതായിരുന്നു നടപടി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ നടന്ന കാര്യങ്ങളില്‍ വീഴ്ച ഉണ്ടായി എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. കാരണം കാണിക്കല്‍ നോട്ടീസ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇവരുടെ വിശദീകരണം തള്ളി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. പകരം ചുമതലക്കാരെ ഉടന്‍ നിയോഗിക്കും. നടപടി വൈകിപ്പോയെന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം പറയുന്നത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നും സിദ്ധാര്‍ത്ഥന്റെ കുടുംബം ആവശ്യപ്പെട്ടു.