ദില്ലി: അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. നരേന്ദ്ര ഗിരിയുടെ അനുയായികളായ ആറു പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. മഠത്തിലെ കാവല്‍ക്കാരനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്‌തേക്കും. നരേന്ദ്ര ഗിരിയുടെ മരണം വിവാദമായ സാഹചര്യത്തില്‍ അന്വേഷണം വിപുലീകരിക്കുകയാണ് പൊലീസ്.
നരേന്ദ്ര ഗിരിയുടെ മരണത്തില്‍ യോഗി ആദിത്യനാഥ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തിന് ഉന്നതതല ഉദ്യോഗസ്ഥരെ നിയമിച്ചു. ഡിജിപിക്ക് മേല്‍നോട്ട ചുമതല നല്‍കിയെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് പരിശോധിക്കുകയാണ്.