സനാ: യെമനില്‍ പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊതുനിരത്തില്‍ വെടിവച്ചു കൊന്നു. പ്രതികളായ മൂന്ന് പേരെ മുട്ടില്‍ ഇരുത്തിയാണ് പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.
മാത്രമല്ല, പ്രതികളുടെ മൃതദേഹം മണിക്കൂറുകളോളം പൊതുനിരത്തില്‍ കെട്ടിത്തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രതികളില്‍ രണ്ട് പേര്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. മൂന്നാമന് 27 വയസ് പ്രായമുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് പത്തുവയസ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മുത്തശിയുടെ വീട്ടിലേക്ക് പോകുന്ന വഴി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബന്ധിച്ച് ഒരു സ്‌കൂളില്‍ വച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് മൃതദേഹം ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ ഒളിപ്പിച്ചു.