death penalty to jisha case accused says sudheeran

പെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

ജിഷയുടെ അമ്മയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.കെ മുനീറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു..

എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇത്. ഇത്രയും ക്രൂരമായ കൊല നടത്തിയ ആളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.
ഈ തരത്തില്‍ മഹാപാതകം ചെയ്ത ആളെ വധശിക്ഷയ്ക്ക് വിധേയമാക്കണം എന്ന അഭിപ്രായത്തിലാണ് എല്ലാവരും വന്ന് നില്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജിഷയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നും കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മന്ത്രി എം.കെ മുനീറും ആവശ്യപ്പെട്ടു.

Top