ഭുവനേശ്വര്‍: വിവാഹ സമ്മാനമായി ലഭിച്ച സമ്മാനം തുറന്നു നോക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതര പരുക്കുകളോടെ നവവധു ബുര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒഡീഷയിലെ ബോലംഗീര്‍ ജില്ലയിലാണ് സംഭവം നടന്നത് .
അഞ്ചുദിവസം മുൻ പായിരുന്നു ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് ഫെബ്രുവരി 21ന് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങില്‍ പങ്കെടുത്ത അപരിചിതനായ ഒരാളായിരുന്നു സമ്മാനം നൽകിയത്. തെളിവുകള്‍ ശേഖരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പട്‌നഗര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സെസാദേവ ബരിഹ പറഞ്ഞു. സമ്മാനം നല്‍കിയ ആള്‍ക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.