പാണക്കാട് മുഈന്‍ അലി തങ്ങള്‍ക്കെതിരെ വധഭീഷണി

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെ വധഭീഷണി. മുഈന്‍ അലി തങ്ങള്‍ക്കെതിരെ ഫോണിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരുമെന്നും ഇനി പുറത്തിറങ്ങാന്‍ ആകില്ലെന്നുമാണ് ഭീഷണി സന്ദേശം. തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളിലേക്കും ഇനി നീങ്ങുമെന്ന് സന്ദേശത്തില്‍ പറയുന്നു. ‘തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല.നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നായിരുന്നു ഫോണില്‍ അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈന്‍ അലി ആരോപിച്ചു.ഭീഷണി സന്ദേശം മുഈന്‍ അലി തങ്ങള്‍ മലപ്പുറം പൊലീസിന് കൈമാറി. സമസ്ത വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഈന്‍ അലി രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരില്‍ 2021 ല്‍ ലീഗ് ഹൗസില്‍ വച്ച് മുഈന്‍ അലി തങ്ങള്‍ക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു.

Top