ചെന്നൈ: പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന് ഫോണില്‍ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുര്‍ കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്.തുടര്‍ന്ന് പോലീസില്‍ അദ്ദേഹം പരാതി നല്‍കി.
പരാതിയില്‍ പോലീസും ബോംബ് സ്‌ക്വാഡും അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകള്‍ നടത്തി. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഓഫീസിലേക്ക് ഫോണ്‍ ചെയ്തയാളെ കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.ഭീഷണി വ്യാജമാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ‘ചെക്ക ചിവന്ത വാന’ത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുമായി ബന്ധമുള്ള ആരെങ്കിലുമാണോ ഭീഷണിക്കു പിന്നിലെന്നും പോലീസ് പരിശോധിച്ചുവരികയാണ്.