കെ.എം ഷാജിക്കെതിരായ വധഭീഷണി; അന്വേഷണസംഘം മുംബൈയിലേക്ക്

മലപ്പുറം: കെ.എം ഷാജി എംഎല്‍എയ്ക്കെതിരായ വധഭീഷണി കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി അന്വേഷണ സംഘം മുംബൈയിലേക്ക്. കേസില്‍ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ കഴിഞ്ഞ രണ്ട് ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ ഇയാള്‍ ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുംബൈയിലേക്ക് പോകുന്നത്.

തേജസിന്റെ മുംബൈ ബന്ധം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ പി.ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലേക്ക് പോകുന്നത്. അതേസമയം, ഷാജിക്കെതിരെ തേജസ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കാര്യമായ കഴമ്പ് ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top