കാനഡയിലെ ചൂടുകാറ്റില്‍ 33 പേര്‍ മരിച്ചു; ചൂട് ഇനിയും കൂടാന്‍ സാധ്യത

ടൊറന്റോ: കാനഡയിലെ ക്യുബെക്ക് പ്രവിശ്യയില്‍ ഉണ്ടായ ചൂടുകാറ്റില്‍ 33 പേര്‍ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കനത്ത ചൂടാണ് മരണസംഖ്യ ഉയരാന്‍ കാരണം. 35 സെന്റിഗ്രേഡ് വരെ ഇവിടെ ചൂട് ഉയര്‍ന്നിട്ടുണ്ട്. 50 – 80 പ്രായപരിധിയിലുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. ചൂട് ഇനിയും കൂടാനാണ് സാധ്യതയുള്ളത്.

കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഉണ്ടായ ഏറ്റവും രൂക്ഷമായ ചൂടുകാറ്റാണ് ഇത്തവണത്തേതെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ച 33 പേരില്‍ 18 പേരും മോണ്‍ട്രിയോള്‍ നഗരത്തില്‍ നിന്നുള്ളവരാണ്. പ്രവിശ്യയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണിത്.
ധാരാളം വെള്ളം കുടിക്കാനും, കഴിയുന്നതും അകത്തളങ്ങളില്‍ കഴിയാനും ജനങ്ങളോട് അധികൃതര്‍ ആഹ്വാനം ചെയ്തു. പൊതുജനങ്ങള്‍ക്കു വേണ്ടി പൂളുകളും, എയര്‍കണ്ടിഷന്‍ഡ് സ്ഥലങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 29 മുതലാണ് ചൂട് ആരംഭിച്ചത്.

Top