ഗസ്സയില്‍ മരണസംഖ്യ 1000 കടന്നു; 5184 പേര്‍ക്ക് പരിക്ക്

ഗസ്സ: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ മരണസംഖ്യ 1000 കടന്നു. 1055 പേര്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 5184 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഒരു ഇടവേളയുമില്ലാത്ത തുടര്‍ച്ചയായ ആക്രമണമാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത്.

ഗസ്സ മുനമ്പ് പൂര്‍ണമായി തന്നെ ഒരു സൈനിക സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ ലബനാനില്‍നിന്ന് കടുത്ത ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടും ഇസ്രായേല്‍ കടുത്ത ആക്രമണം നടത്തുന്നുണ്ട്. വന്‍ശക്തി രാഷ്ട്രങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരയുദ്ധത്തിനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.

Top