തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗിനിടെ നാല് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞു വീണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.
എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി എന്നിവരാണ് മരിച്ചത്.