തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയമസഭയിലാണ് മുഖ്യമന്ത്രി ഖേദപ്രകടനം നടത്തിയത്. ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.
നാടിനാകെ അപമാനത്തിലാക്കിയ സംഭവമാണിതെന്നും, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.