‘ജലീന്റെ മരണം , പൊറുക്കില്ല ഒരിക്കലും’ ; ജലീലിന് ഐക്യദാര്‍ഢ്യവുമായി പൊന്‍കുന്നത്ത് മാവോയിസ്റ്റ് പോസ്റ്റര്‍

കോട്ടയം : വയനാട് പൊലീസ് വെടിവച്ച് കൊന്ന മാവോയിസ്റ്റ് സിപി ജലീലിന് ഐക്യദാര്‍ഢ്യവുമായി പൊന്‍കുന്നത്ത് മാവോയിസ്റ്റ് പോസ്റ്റര്‍. ഗ്രാമദീപം ജംഗ്ഷനിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘ജലീന്റെ മരണം , പൊറുക്കില്ല ഒരിക്കലും’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

പൊന്‍കുന്നത്ത് മൂന്നിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ പോസ്റ്ററുകള്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

മാര്‍ച്ച് ഏഴിന് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ വെടിവയ്പിലാണ് ജലീല്‍ കൊലചെയ്യപ്പെട്ടത്. ജലീലിന്റെ മരണം ഏറ്റുമുട്ടലില്‍ സംഭവിച്ചതല്ലെന്നും തണ്ടര്‍ബോള്‍ട്ട് വെടിവച്ച് കൊന്നതാണെന്നും ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Top