തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബസ് അപകടങ്ങളില്‍ മരണമടഞ്ഞവരുടെ കണക്ക് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. 2825 ജീവനുകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരിച്ചത്. നിയമസഭയില്‍ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതില്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ മാത്രം 1818 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 1007 പേരുമാണ് മരിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2015 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ മാസം വരെയുള്ള കണക്കാണിത്.