മുംബൈ: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്നറിയാതെ ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ബാങ്കുകള്‍ ഈടാക്കുന്നത് 17 രൂപമുതല്‍ 25 രൂപവരെ. മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണ കാര്‍ഡ് സൈ്വപ് ചെയ്യുമ്പോഴും പിഴ കൂടാതെ ജിഎസ്ടിയും ബാധകമാകും.
മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെങ്കില്‍ എസ്ബിഐ 17 രൂപയും എച്ച്ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതവുമാണ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഇടപാടുകാരനില്‍നിന്ന് ഈടാക്കുന്ന തുകയ്ക്ക് ന്യായീകരണമൊന്നുമില്ല.