മാഗ്‌നറ്റിക് ഡെബിറ്റ് കാര്‍ഡുകള്‍ ഇനിയില്ല, ഇഎംവി കാര്‍ഡുകളിലേക്കുള്ള മാറ്റത്തിനുള്ള നടപടികള്‍ ബാങ്കുകള്‍ വേഗത്തിലാക്കുന്നു. സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചെറിയ ചിപ്പ് ഘടിപ്പിച്ച ഇഎംവി കാര്‍ഡുകളിലേക്കു മാറുന്നത്.യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് ഇഎംവി.
ചിപ്പില്ലാത്ത കാര്‍ഡ് ഈ മാസം 31 വരെ ഉപയോഗിക്കാം. ജനുവരി ഒന്നു മുതല്‍ എടിഎം, പിഒഎസ് മെഷീന്‍ തുടങ്ങിയവയില്‍ കാര്‍ഡ് സ്വീകരിക്കില്ല. കാര്‍ഡുകള്‍ മാറ്റി നല്‍കാനുള്ള സര്‍ക്കുലര്‍ നേരത്തെ നല്‍കിയിരുന്നു. ഈ വിവരം ഉപഭോക്താക്കളെ അറിയിക്കാന്‍ എസ്എംഎസ് സംവിധാനം ഒരുക്കണമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.
ഡിസംബര്‍ 31 മുതല്‍ മാഗ്‌നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ അസാധുവാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിഎം കാര്‍ഡിലേക്ക് മാറാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു.ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ഡ് വഴി തട്ടിപ്പ് ക്രമാധീനമായി വര്‍ധിക്കുന്നതിനാലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്