തുര്‍ക്കിയില്‍ തടവിലാക്കപ്പെട്ട ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഡെപോര്‍ണയെ മോചിപ്പിച്ചു

അങ്കാറ: തുര്‍ക്കിയില്‍ തടവിലാക്കപ്പെട്ട ഫ്രഞ്ച് ഫോട്ടോഗ്രാഫറായ മതിയാസ് ഡെപോര്‍ണയെ മോചിപ്പിച്ചു. നാഷണല്‍ ജോഗ്രഫിക് മാഗസിന്റെ അസൈന്‍മെന്റുമായി തെക്കുകിഴക്കന്‍ ബാറ്റ്മാന്‍ പ്രവിശ്യയിലെ ഹസന്‍കെയ്ഫില്‍ എത്തിയപ്പോഴായിരുന്നു ഡെപാര്‍ഡോണിനെ തുര്‍ക്കിഷ് പോലീസ് പിടികൂടിയത്.

ഈസ്റ്റാംബൂള്‍ ആസ്ഥാനമാക്കിയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. മെയ് എട്ടിനാണ് തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഡെപാര്‍ഡോണിനെ പിടികൂടുന്നത്.

കുര്‍ദിഷ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ തെക്കുകിഴക്കന്‍ നഗരമായ ഗാസിതെപില്‍ തടവിലാക്കിയത്.

എന്നാല്‍ ഡെപാര്‍ഡോണിനെ അനധികൃതമായ തടവിലാക്കുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടേഴ്‌സ് വിത്ത് ഔട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) പറഞ്ഞു. ഇയാളെ നാടുകടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.

Top