മുംബൈ: ടെലികോം കമ്പനിയായ എയര്‍സെല്‍ പാപ്പരായതായി പ്രഖ്യാപിക്കാന്‍ നാഷണല്‍ കമ്പനിയായ ലോ ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നു. 15,500 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വായ്പാ നല്‍കിയവരുമായി ധാരണയിലെത്താന്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ ധാരണയിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലോ ട്രൈബ്യൂണലിനെ സമീപിക്കുന്നത്.