മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്കും കുടുംബാംഗങ്ങള്‍ക്കും കമ്പനിക്കും ഡെപ്റ്റ് റിക്കവറി ട്രെബ്യൂണലിന്റെ നോട്ടീസ്. 7000 കോടിയുടെ കടം തിരിച്ചു പിടിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസാണഅ നല്‍കിയിരിക്കുന്നത്. നീരവ് മോദിയില്‍ നിന്ന് 7029 കോടി തിരിച്ചു പിടിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് നോട്ടീസ് അയച്ചത്.
2019 ജനുവരി 15നുള്ളില്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ ബാങ്കിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു. നീരവ് മോദിയെയും മറ്റുള്ളവരെയും സ്വത്തുക്കള്‍ വില്‍ക്കുന്നതില്‍ നിന്നും കൈമാറ്റം ചെയ്യുന്നതില്‍ നിന്നും മറ്റുതരത്തിലുള്ള വിനിമയങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും തടയുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് നോട്ടീസ്.