ചെന്നൈ: തമിഴ് നവാഗത സംവിധായകന്‍ ബാലമിത്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഉടുക്കൈ എന്ന സിനിമയാണ് ബാലമിത്രന്‍ സംവിധാനം ചെയ്തത്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ബാക്കിയുണ്ടായിരുന്നു. കോവിഡും ലോക്ഡൗണും കാരണമാണ് സിനിമയ്ക്ക് തടസ്സം നേരിട്ടത്.
ബാലമിത്രന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി. ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത് എന്ന് നടി സഞ്ജന പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും സഞ്ജന പറഞ്ഞു. ബാലമിത്രന്റെ ഉടുക്കൈ എന്ന സിനിമയിലെ പ്രധാന കഥാപാത്രം ചെയ്തിരുന്നത് സഞ്ജനയായിരുന്നു.