ഡച്ച് സ്‌ട്രൈക്കര്‍ ലൂക്ക് ഡി യോങ് ഇനി സ്പാനിഷ് ക്ലബ്ബില്‍

ച്ച് സ്‌ട്രൈക്കര്‍ ലൂക്ക് ഡി യോങ് സ്പാനിഷ് ക്ലബുമായി കരാറില്‍ എത്തി. പി എസ് വിയുടെ താരമായിരുന്ന ഡി യോങ് മെഡിക്കല്‍ പൂര്‍ത്തിയാക്കി സെവ്വിയ ക്ലബ്ബിലേക്ക്. 2023വരെ സെവിയ്യയില്‍ തുടരുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. 29കാരനായ ഡി യോങ്ങ് കഴിഞ്ഞ സീസണില്‍ ഡച്ച് ലീഗിലെ ടോപ്പ് സ്‌കോറര്‍ ആയിരുന്നു.

2014 മുതല്‍ പി എസ് വിയില്‍ ഉള്ള താരം ഹോളണ്ടില്‍ ഗോളുകള്‍ അടിച്ചു കൂട്ടികൊണ്ടിരിക്കെ ആണ് സ്‌പെയിനിലേക്ക് വരുന്നത്. ഇതുവരെ പി എസ് വിക്കു വേണ്ടി 204 മത്സരങ്ങളില്‍ നിന്ന് 112 ഗോളുകള്‍ ഡി യോങ് നേടിയിട്ടുണ്ട്. പി എസ് വിക്ക് ഒപ്പം മൂന്ന് ലീഗ് കിരീടങ്ങളും രണ്ട് ഡച്ച് കപ്പും നേടിയിട്ടുള്ള ഡി യോങ് ഹോളണ്ട് ദേശീയ ടീമിലും എത്തി. മുമ്പ് ബൊറൂസിയ മോന്‍ചന്‍ഗ്ലാഡ്ബാച്, ന്യൂകാസില്‍ എന്നീ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. ഡി യോങ്ങിന്റെ വരവ് ബെന്‍ യെഡര്‍ ക്ലബ് വിടുമെന്ന സൂചനകളും ശക്തമാക്കി.

Top