മധുര: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനം എടുക്കാവുന്ന കാര്യമേയുള്ളൂ. ഇതിന് ഒരാഴ്ച പോലും സമയം ആവശ്യമില്ല. അമേരിക്ക, ഓസ്‌ട്രേലിയ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഹിന്ദുക്കളുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തൊഗാഡിയയുടെ പ്രതികരണം. ഗോസംരക്ഷകര്‍ക്കെതിരായി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.