തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നാളെയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. രാത്രി നീരൊഴുക്ക് വര്‍ധിച്ചാല്‍ തുറക്കേണ്ടിവരും.
രാവിലെ ജലനിരപ്പ് വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ. ആവശ്യമുള്ള ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.40 അടിയായി ഉയര്‍ന്നു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
തുലാവര്‍ഷം ശക്തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.