രവീന്ദ്രന്‍ പട്ടയം റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സര്‍ക്കാരിന്റേതെന്ന് കാനം

kanam rajendran

തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയതില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2019 ലെ സര്‍ക്കാര്‍ തീരുമാനത്തിന്റെ തുടര്‍ച്ചയായുള്ള നടപടികളാണ് നടക്കുന്നത്. സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുള്ളത്. ഉത്തരവ് വായിച്ചുനോക്കാത്തവര്‍ക്കാണ് ആശങ്കയുള്ളതെന്നും കാനം പറഞ്ഞു.

കെ കെ ശിവരാമന്റെ ആശങ്ക സംബന്ധിച്ച ചോദ്യത്തിനായിരുന്നു കാനത്തിന്റെ മറുപടി. രവീന്ദ്രന്‍ പട്ടയങ്ങള്‍ക്ക് നിയമ സാധുതയില്ലെന്നും കെ.ഇ ഇസ്മായിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഒരു കാരണവശാലും പട്ടയം നല്‍കാന്‍ അധികാരമില്ലാത്ത വ്യക്തി നല്‍കിയ പട്ടയമാണിവയെന്നും അതാണ് റദ്ദാക്കാന്‍ കാരണമെന്നുമാണ് കാനത്തിന്റെ വിശദീകരണം. സിപിഐ ജില്ലാ സെക്രട്ടറിയുടെ ആശങ്ക സര്‍ക്കാര്‍ ഉത്തരവ് വായിച്ചാല്‍ തീരുന്നതാണെന്നും കാനം വ്യക്തമാക്കി. പത്തനംതിട്ടയിലെ സിപിഎം – സിപിഐ തര്‍ക്കം ജില്ലാ നേതൃത്വത്തിന് പരിഹരിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Top