അമേരിക്കയില്‍ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനം

വാഷിംഗ്ടണ്‍: രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കി. ഡെല്‍റ്റ വേരിയന്റ് അതിവേഗം പടര്‍ന്ന് പിടിക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് യുഎസ് റെഗുലേറ്റര്‍മാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് അമേരിക്ക ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ അനുമതി നല്‍കിയ വിവരം അറിയിച്ചത്. ഫൈസര്‍-ബയോഎന്‍ടെക്, മോഡേണ വാക്‌സിനുകള്‍ക്കാണ് അത്യാവശ്യ ഘട്ടങ്ങളില്‍ മൂന്നാം ഡോസ് വാക്സിന്‍ നല്‍കാന്‍ എഫ്ഡിഎ അനുമതി നല്‍കിയത്. കൊവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേക്ക് കടന്ന സാഹര്യത്തില്‍ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകള്‍ പ്രത്യേകിച്ച് ഗുരുതരമായ രോഗത്തിന് സാധ്യതയുണ്ടെന്ന് FDA കമ്മീഷണര്‍ ജാനറ്റ് വുഡ്കോക്ക് പറഞ്ഞു.

അതിനാല്‍ തന്നെ അത്തരം ആളുകള്‍ക്കാണ് കൂടുതല്‍ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ പാടുള്ളൂവെന്നും എഫ്ഡിഎ അറിയിപ്പില്‍ പറയുന്നു.

 

 

Top