ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഓണക്കിറ്റ് നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നടന്‍ മണിയന്‍പിള്ള രാജുവിന് ഓണക്കിറ്റ് നല്‍കിയത് വിവാദമാക്കേണ്ടതില്ലെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സപ്ലൈക്കോയുമായുള്ള മണിയന്‍പിള്ള രാജുവിന്റെ സഹകരണത്തിന് നന്ദി അറിയിച്ചാണ് കിറ്റ് വീട്ടിലെത്തിച്ചത്. പൊതുവിതരണ സംവിധാനത്തെ പിന്തുണയ്ക്കുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി മറുപടി നല്‍കി.

 

Top