തൃശ്ശൂർ: ചടങ്ങുകളും ആചാരങ്ങളും കുറയ്‌ക്കാതെ തൃശ്ശൂർ പൂരം നടത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആനകൾ പതിവുപോലെ 15 എണ്ണമുണ്ടായിരിക്കും. വെടിക്കെട്ടുമുണ്ടാവും. പൂരം പ്രദർശനത്തിനും അനുമതിയുണ്ട്.
സ്റ്റാളുകൾ തമ്മിൽ അഞ്ചടി അകലം വേണം. 35,000 പേരെ മാത്രമേ പ്രദർശനത്തിലേക്ക് പ്രവേശിപ്പിക്കാവൂ. ഏപ്രിൽ ഏഴിനും 10-നും ഇടയിൽ പ്രദർശനത്തിന്റെ ഉദ്ഘാടനം നടക്കും.മേയ് പകുതിവരെ പ്രദർശനം ഉണ്ടായിരിക്കും. ഇലഞ്ഞിത്തറമേളം, കുടമാറ്റം, മഠത്തിൽ വരവ് എന്നിവ പതിവുപോലെ നടക്കും.