സിനിമാ തിയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കും. കർശന മാർഗനിർദേശങ്ങളോടെ പ്രവർത്തിക്കാനാണ് അനുമതി. തിയേറ്ററുകൾ നിരീക്ഷിക്കാൻ നിരീക്ഷണങ്ങൾക്ക് പോലീസിനേയും സെക്ടറൽ മജിസ്ട്രേറ്റ് മാരെ നിയമിക്കും.
സീറ്റിൻ്റെ പകുതി പേർക്ക് മാത്രമേ തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിയേറ്ററുകൾ തുറക്കുക. അത് ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.