തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റണോയെന്നതില്‍ തീരുമാനം അടുത്ത മാസത്തോടെ ഉണ്ടാക്കാൻ സാധ്യത. തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നല്‍കി ബെഹ്റയെ നിലനിര്‍ത്താനും ആലോചനയുണ്ട്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമായിരിക്കും നിര്‍ണായകമാവുക. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചീഫ് സെക്രട്ടറിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഔദ്യോഗിക ചര്‍ച്ചകള്‍ ജനുവരിയിലേ തുടങ്ങു.
ബെഹ്റയെ മാറ്റുന്നതില്‍ സര്‍ക്കാരും അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിനാല്‍ തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നല്‍കി ബെഹ്റയെ നിലനിര്‍ത്താനാണ് ആലോചന.ബെഹ്റ മാറിയാല്‍ ആര്‍.ശ്രീലേഖ, ഋഷിരാജ് സിങ്, ടോമിന്‍ തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്കുമാര്‍ എന്നിവരാണ് ഡിജിപി പദവിക്കായി പരിഗണയിലുള്ളത്.