ജയ്പൂര്‍: ഗോവധത്തിനെതിരേ അജ്മീര്‍ ദര്‍ഗയിലെ ആത്മീയ നേതാവ് രംഗത്ത്.
എല്ലാത്തരം കന്നുകാലികളെ കൊല്ലുന്നതും ബീഫിന്റെ വില്‍പന നിരോധിക്കുന്നതും സാമുദായിക സൗഹാര്‍ദം വളര്‍ത്തുമെന്ന് ദര്‍ഗ ദീവാന്‍ സൈനുള്‍ അബ്ദിന്‍ അലി ഖാന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലിങ്ങള്‍ കശാപ്പു ജോലികളില്‍നിന്നും ബീഫ് കഴിക്കുന്നതില്‍നിന്നും പിന്‍മാറണം. ഇതു രാജ്യത്ത് മികച്ച സന്ദേശം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. താനും കുടുംബാംഗങ്ങളും ബീഫ് കഴിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഖ്വാജാ മോയ്ദീന്‍ ചിഷ്ടിയുടെ 805മത് ഊര്‍സിന്റെ ഭാഗമായി രാജ്യത്തെ വിവിധ പള്ളികളിലെ ആത്മീയ നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് ശരിയത്ത് നിയമത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നിയമം ലംഘിക്കുന്നതില്‍നിന്ന് മുസ്ലിങ്ങള്‍ പിന്തിരിയണം. ഗുജറാത്തിലെ ഗോവധ നിരോധനത്തെ ദര്‍ഗ ദീവാന്‍ സൈനുള്‍ അബ്ദിന്‍ അലി ഖാന്‍ സ്വാഗതം ചെയ്തു.