പൗരത്വ നിയമം; പ്രതിഷേധിക്കുന്നവര്‍ ‘ദളിത് വിരുദ്ധര്‍’ ‘ദരിദ്രവിരുദ്ധര്‍’; നിത്യാനന്ദ് റായ്

പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ ഒരടി പോലും പിന്നോട്ട് പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് അദ്ദേഹത്തിന്റെ സഹമന്ത്രി നിത്യാനന്ദ് റായ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ ദളിത് വിരുദ്ധരും, ദരിദ്ര്യ വിരുദ്ധരുമായി പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു.

‘ആട്ടിയോടിക്കപ്പെട്ട് രാജ്യത്ത് എത്തിയ അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഒബിസി, ദളിത് വിഭാഗക്കാരുമാണ്. പൗതര്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ ദളിത് വിരുദ്ധരും, ദരിദ്രവിരുദ്ധരുമായി പ്രഖ്യാപിക്കണം’, നിത്യാനന്ദ് റായ് എഎന്‍ഐയോട് പറഞ്ഞു. മുസ്ലീം ഇതര വിഭാഗക്കാര്‍ക്ക് പൗരത്വം നേടാന്‍ എളുപ്പവഴി ഒരുക്കുന്ന പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. മതപരമായ വേട്ടയാടലിന്റെ പേരില്‍ 2015ന് മുന്‍പ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് ഈ അവസരം.

ഡിസംബര്‍ 11ന് പൗരത്വ നിയമം പാര്‍ലമെന്റ് പാസാക്കിയത് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്. മതം നിബന്ധനയായി വെച്ച് പൗരത്വം അനുവദിക്കുന്നത് ഇന്ത്യയുടെ മതേതര്വ മൂല്യത്തിന് ചേര്‍ന്നതല്ലെന്നാണ് മിക്ക പ്രതിപക്ഷ പാര്‍ട്ടികളുടെയും പരാതി. എന്നാല്‍ ഇന്ത്യന്‍ പൗരന്‍മാരെ ബാധിക്കാത്ത വിഷയമാണ് നിയമമെന്ന് ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നു.

സിഎഎയ്ക്ക് പുറമെ ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയാണ് പ്രതിഷേധങ്ങള്‍. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച പോലും തുടങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രതിഷേധങ്ങള്‍ കുറയുന്നില്ല.

Top