കൊച്ചി : സ്വര്‍ണ വില വര്‍ധിച്ചു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഈയാഴ്ചയില്‍ ഇത് രണ്ടാം തവണയാണ് വില വര്‍ധിക്കുന്നത്. 22, 600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗ്‌സ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തിങ്കളാഴ്ചയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.