കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില ഉയരുന്നു. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. 22, 600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ദ്ധിച്ചിരുന്നു. തിങ്കളാഴ്ചയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.