കൊച്ചി : സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 22,520 രൂപയിലും ഗ്രാമിന് 2815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും വര്‍ധിച്ചിരുന്നു. തിങ്കളാഴ്ചയും പവന് 200 രൂപ വര്‍ധിച്ചിരുന്നു.